ഫഹദിന് മുന്‍കൂര്‍ ജാമ്യം, പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല | Oneindia Malayalam

2017-12-21 177

Fahadh Faasil Gets Anticipatory Bail

ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ ഫഹദിന്റെ വിഷയത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നതാണ് സത്യം. അതേസമയം ഫഹദ് ഫാസിലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റൊരു കാര്‍ കൂടി ഫഹദ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ഫഹദ് ഫാസിലിനും അമല പോളിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയാണ് ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതുകൊണ്ട് തന്നെ ഇനി അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സാങ്കേതികമായെങ്കിലും പറയാം. പക്ഷേ, പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്നാണ് അറിയേണ്ടതുള്ളത്. കഴിഞ്ഞ ദിവസം അമല പോളും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായിരുന്നില്ല. തിരക്കുകള്‍ കാരണം മറ്റൊരു ദിവസം അനുവദിക്കണം എന്നാണ് ആവശ്യം. എന്നാല്‍ ഇതിനിടെ അമല പോളും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയില്‍ അമല പോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റി വച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനായിരിക്കും കോടതി ഇത് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട്.

Videos similaires